News NallaVartha

കുട്ടികളെ ട്രാഫിക് നിയമങ്ങള്‍ പഠിപ്പിക്കാന്‍ പാര്‍ക്കുമായി ചെന്നൈ പോലീസ്

കൃത്യമായ ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെയും മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കാതെയും ദിനംപ്രതി നമ്മുടെ റോഡുകളില്‍ പൊലിയുന്നത് നിരവധി ജീവനുകളാണ്. നാം ഏറെ ശ്രദ്ധിക്കേണ്ട എന്നാല്‍ ആരും തന്നെ അത്ര കാര്യമായെടുക്കാത്ത ഈ വിവരങ്ങളെ കുറിച്ച് ജനങ്ങളെ കൂടുതല്‍ ബോധവാന്മാരാക്കാന്‍ കൂടുതല്‍ ജനകീയ പരിപാടികളുമായി മുന്നിട്ടിറങ്ങുകയാണ് ചെന്നൈയിലെ പോലീസുകാര്‍. വളര്‍ന്നുവരുന്ന തലമുറയ്ക്ക് റോഡ് നിയമങ്ങളെ കുറിച്ച് പറഞ്ഞ് കൊടുക്കാന്‍ ഒരു പാര്‍ക്ക് തന്നെ ഒരുക്കിയിരിക്കുകയാണ് ചെന്നൈയിലെ ട്രാഫിക്ക് പോലീസുകാര്‍.