News NallaVartha

കാലിടറാതെ കൈപിടിക്കുന്നവര്‍

പാര്‍ക്കിന്‌സണ്‍ അഥവാ വിറവാതം ബാധിച്ച രോഗികളുടെ ശിഷ്ട ജീവിതം മിക്കപ്പോഴും വീട്ടകങ്ങളില്‍ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങി പോകുന്നതാണ്. എന്നാല്‍ ഒപ്പമുള്ളവര്‍ മനസ് വെച്ചാല്‍ അവര്‍ക്കു ലോകത്തിലെ ഒരു കാഴ്ചയും അന്യമാകില്ലെന്നു പറയുകയാണ് ചലച്ചിത്ര സംവിധായകന്‍ ശ്രീപ്രകാശ്. പാര്‍ക്കിന്‍സണ്‍ രോഗം ബാധിച്ച ഭാര്യയെ കൈലാസം കാണിച്ചു മാനസരോവറില്‍ മുങ്ങി കുളിപ്പിച്ചു തിരികെ എത്തിച്ചിരിക്കുകയാണ് ബംഗളുരുവില്‍ സ്ഥിരതാമസമാക്കിയ ശ്രീപ്രകാശ്. നല്ലവാര്‍ത്ത.