News NallaVartha

വന്ധ്യതാ ചികിത്സയ്ക്കായി കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജിലെ ജനനീ പദ്ധതി

ഒരു കുഞ്ഞിനായി വന്ധ്യതാ നിവാരണ ചികിത്സയ്ക്ക് ലക്ഷങ്ങള്‍ ചെലവിടുന്നവര്‍ക്കും, പണമില്ലാത്തതിനാല്‍ കാത്തിരിക്കുന്നവര്‍ക്കും ഒരു നല്ലവാര്‍ത്ത. ചെലവ് കുറഞ്ഞതും ഫലപ്രദമായ ചികിത്സാ രീതികളുമായി കോഴിക്കോട് ഹോമിയോപതിക് മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നുണ്ട്. ഹോമിയോ വിഭാഗത്തിന്റെ ഫലപ്രദവും ചെലവു കുറഞ്ഞതുമായ ജനനീ പദ്ധതിയിലൂടെ ഭൂരിഭാഗം പേരുടെയും സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമായി. നല്ലവാര്‍ത്ത.