വീട്ടിലൊരു ജുറാസിക്ക് വേള്‍ഡൊരുക്കി ദീപക്
സിനിമ സ്വപ്‌നം കാണാത്തവരായി ആരുമുണ്ടാകില്ല. വളര്‍ന്നുവരുമ്പോള്‍ എനിക്കൊരു നടനാകണം അല്ലെങ്കിലൊരു നടിയാകണമെന്ന് നമ്മളില്‍ പലരും ആഗ്രഹിച്ചിട്ടുണ്ടാകും. എന്നാല്‍ കുട്ടിക്കാലത്ത് കണ്ട ഒരു സ്വപ്‌നത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇപ്പോഴും ജീവിക്കൊന്നൊരു വ്യക്തിയുണ്ട് തൃശൂര്‍ ഇരങ്ങാലക്കുടയില്‍. ദീപകിന്റെ വിശേഷങ്ങളാണ് ഇനി.