വീടു പരിസരവും വൃത്തിയാക്കാന്‍ ആളെ വേണോ? കഞ്ഞിക്കുഴി സര്‍വീസ് സഹകരണ ബാങ്ക് തരും
വീടും പരിസരവും ശുചിയായി സൂക്ഷിക്കണമെന്ന് നിര്‍ബന്ധമുള്ളവരാണ് നമ്മള്‍. അതിപ്പോള്‍ അടച്ചിട്ടിരിക്കുന്ന വീടാണെങ്കില്‍ പോലും ആഴ്ചയിലോ മാസത്തിലോ ഒന്ന് വൃത്തിയാക്കിയില്ലെങ്കില്‍ നമ്മളില്‍ പലര്‍ക്കും സമാധാനമുണ്ടാകാറില്ല. പക്ഷെ ഇന്ന് ഇങ്ങനെ വീട് വൃത്തിയാക്കാന്‍ ആളുകളെ കിട്ടാറില്ല എന്നതാണ് പ്രധാന വെല്ലുവിളി. ഈ പ്രശ്‌നത്തിന് ബദല്‍ മാര്‍ഗവുമായി എത്തുകയാണ് ആലപ്പുഴ കഞ്ഞിക്കുഴി സര്‍വീസ് സഹകരണ ബാങ്ക്. സ്ത്രീ കൂട്ടായ്മയില്‍ പിറന്ന ഒരു പദ്ധതിയെ കുറിച്ച് കാണാം.