News NallaVartha

പ്രളയത്തില്‍ നിന്ന് കരകയറാന്‍ ഈ കുഞ്ഞുകൈകളുടെ സഹായവും- നല്ലവാര്‍ത്ത

ഏത് നേരവും സോഷ്യല്‍ മീഡിയയില്‍ മുഖം പൂഴ്ത്തിയിരിക്കുന്നു എന്ന് കുറ്റപ്പെടുത്തലുകള്‍ക്ക് യുവതലമുറ മറുപടി നല്‍കിയത് കഴിഞ്ഞ മഹാപ്രളയത്തിന്റെ കാലത്ത് കേരളം കണ്ടതാണ്. ഇത്തവണയും കാര്യങ്ങള്‍ വ്യത്യസ്തമല്ല. അതിനുദാഹരണമാണ് കൈതപ്പൊയില്‍ മാര്‍ക്കസ് പബ്ലിക് സ്‌കൂളിലെ ഈ വിദ്യാര്‍ഥികള്‍. ഇരവഞ്ഞിപ്പുഴയുടെയും ചാലിയാറിന്റെയും തീരത്തുള്ള അമ്പതോളം കുടുംബങ്ങള്‍ക്കാണ് ഈ വിദ്യാര്‍ഥികള്‍ സഹായമെത്തിച്ചത്. നല്ലവാര്‍ത്ത.