പ്ലാസ്റ്റിക്കിനോട് നോ എന്‍ട്രി പറഞ്ഞ് ഉപ്പുക്കുന്ന് ഗ്രാമം
ഭൂമിക്ക് ഏറ്റവും കൂടുതല്‍ ദോഷകരമാകുന്ന ഒന്നാണ് പ്ലാസ്റ്റിക്. എന്നാല്‍ ഈ പ്ലാസ്റ്റിക് ഉപേക്ഷിച്ച് കൊണ്ട് തീരുമാനം എടുത്ത ഇടുക്കി ജില്ലയിലെ ഒരു ആദിവാസി ഗ്രാമത്തിന്റെ കഥയാണ് ഇനി നല്ല വാര്‍ത്തയില്‍ പറയുന്നത്. പാത്രങ്ങളും അവശ്യവസ്തുക്കളുമെല്ലാം തന്നെ മുള കൊണ്ട് നിര്‍മിച്ച് മാതൃകയാവുകയാണ് ഉപ്പുക്കുന്ന് ഗ്രാമം.