News NallaVartha

തറികളില്‍ നിന്നുയരുന്നു ജീവതാളം

പ്രളയാനന്തരം അതിജീവനത്തിന്റെ പുനരുജ്ജീവനത്തിന്റെ എത്രയെത്ര മനോഹര കഥകളാണ് നാം കേള്‍ക്കുന്നത്? പ്രളയത്തില്‍ തകര്‍ന്നു പോയ ചേന്നമംഗലത്തെ രക്ഷിക്കാന്‍ അവതരിച്ച ചേക്കുട്ടിയെ കഴിഞ്ഞ ദിവസം നമ്മള്‍ നല്ല വാര്‍ത്തയിലൂടെ പരിചയപ്പെട്ടു. ഇതാ അവരുടെയൊക്കെ കരുത്തില്‍ ചേന്നമംഗലം തിരിച്ചു വരികയാണ്. സേവ് ദി ലൂം ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തന ഫലമായി ചേന്നമംഗലം നെയ്ത്തിന്റെ വഴിയിലേക്ക് മടങ്ങിയെത്തുന്നു. നല്ലവാര്‍ത്ത, എപ്പിസോഡ്: 68