News NallaVartha

ജിഎംഎംജിഎച്ച്എസ് സ്‌കൂളിന്റെ പിടിഎയ്ക്ക് നൂറു വര്‍ഷങ്ങള്‍ക്കു ശേഷമൊരു വനിതാ സാരഥി

പാലക്കാട് ഗവണ്‍മെന്റ് മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഒരു പ്രത്യേകതയുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പെണ്‍ക്കുട്ടികള്‍ പഠിക്കുന്നത് പാലക്കാട് ജില്ലയിലെ ഈ സ്‌കൂളിലാണ്. ഏകദേശം 4,500-ഓളം പെണ്‍ക്കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ ഈ വര്‍ഷം 101-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. സ്‌കൂളിന്റെ 101-ാം വാര്‍ഷികത്തില്‍ അധ്യാപക രക്ഷാകര്‍ത്തൃ സമിതിയുടെ തലപ്പത്തേക്ക് ഒരു വനിത കടന്നുവരുകയാണ്. ജിസ ജോമോനാണ് പി.ടി.എ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. നല്ലവാര്‍ത്ത