ചിലവു കുറച്ച് യാത്ര ചെയ്ത് ഈ സഹോദരങ്ങള്‍
നമ്മളെല്ലാവരും യാത്രകളെ സ്‌നേഹിക്കുന്നവരാണ്. എന്നാല്‍ വിനോദ സഞ്ചാരത്തിന് പുതിയ മാനം നല്‍കുകയാണ് കണ്ണൂര്‍ സ്വദേശികളായ രണ്ട് സഹോദരങ്ങള്‍. യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രം പൊതുവേ കണ്ടുവരുന്ന വാന്‍ ലൈഫാണ് ഇവര്‍ യാത്രകള്‍ക്കായി ഉപയോഗിക്കുന്നത്. മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് അഞ്ച് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങുകയാണ് ഇപ്പോള്‍ ഈ സഹോദരങ്ങള്‍.