കാവ്യശക്തികൊണ്ട് രോഗത്തെ തോല്‍പ്പിക്കുന്ന ഉദയകുമാര്‍
ജീവിതം തകര്‍ത്ത രോഗത്തെ ചുണ്ടിലൊരു ചെറു പുഞ്ചിരിയുമായി നേരിട്ട് സമൂഹത്തിന്റെ മുന്‍പന്തിയിലേയ്ക്ക് എത്തിയ നിരവധി പേരുടെ നിരവധി കഥകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അപൂര്‍വ രോഗത്താല്‍ ശരീരം തളര്‍ന്നപ്പോഴും മനസ് തളരാതെ രോഗ കിടക്കയിലിരുന്ന് കവിതകള്‍ രചിക്കുകയാണ് ഉദയകുമാര്‍ എന്ന കോട്ടയം സ്വദേശി. നല്ലവാര്‍ത്ത.