News NallaVartha

പ്രായം തളര്‍ത്താത്ത കരുത്തുമായി ഒരു കൂട്ടം വനിതകള്‍

'ഏജ് ഇസ് നോട്ട് എ ലിമിറ്റ്' ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന് ശേഷം സ്ത്രീകളുടെ മനസില്‍ എഴുതിയിട്ടൊരു വാക്യമാണിത്. ഒരു സ്ത്രീയുടെ സ്വപ്‌നത്തിനും ആഗ്രഹത്തിനും പരിധിവെക്കാന്‍ ഒരു വയസിലും സാധ്യമല്ല. കുട്ടിക്കാലത്തു നൃത്തം അഭ്യസിക്കാൻ സാധിക്കാത്ത ഒരു കൂട്ടം സ്ത്രീകൾ, വര്‍ഷങ്ങൾക്കു ശേഷം ഉള്ളിൽ ഒതുക്കി വച്ച സ്വപ്നം സാക്ഷാത്ക്കരിക്കുകയാണ്. വീട്ടിലെയും ഔദ്യോഗിക ജീവിതത്തിലെയും തിരക്കുകൾക്കിടയിൽ ചിലങ്കയണിയാൻ അവർ ഓടിയെത്തുന്നത് നർത്തകി അഞ്ജലി ഹരി നടത്തുന്ന കലാ കളരിയിലേക്കാണ്. നല്ല വാര്‍ത്ത.