News NallaVartha

ഒരു ദിവസത്തെ കളക്ഷനും ശമ്പളവും പ്രളയബാധിതര്‍ക്ക് നല്‍കി അല്‍ഫോണ്‍സ ബസ് ഗ്രൂപ്പ്

പ്രളയത്തിന്റെ തീവ്രത കുറഞ്ഞെങ്കിലും അതില്‍ നിന്ന് കരകയറാത്ത ഒരുപാട് പേര്‍ നമുക്കിടയിലുണ്ട്. ഇനിയങ്ങോട്ട് എന്ത് എന്നുപോലുമറിയാതെ ക്യാമ്പുകളില്‍ കഴിയുന്ന ഒരുപാട് പേര്‍. അവര്‍ക്കായുള്ള സഹായ ഹസ്തങ്ങളും നീളുകയാണ്. തങ്ങളുടെ ഒരു ദിവസത്തെ കളക്ഷനും തൊഴിലാളികളുടെ ഒരു ദിവസത്തെ ശമ്പളവും ഈ പ്രളയ ബാധിതര്‍ക്ക് നല്‍കി മാതൃകയാവുകയാണ് കട്ടപ്പന റൂട്ടിലെ അല്‍ഫോണ്‍സാ ബസ് ഗ്രൂപ്പ്. നല്ലവാര്‍ത്ത.