News NallaVartha

ഭിന്നശേഷിക്കാരുടെ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റില്‍ താരമായി അനീഷ് പി രാജന്‍

ഭിന്നശേഷിക്കാരുടെ പ്രഥമ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ചാമ്പ്യന്മാരായത് നമ്മള്‍ കണ്ടു. എന്നാല്‍ നമ്മളില്‍ പലര്‍ക്കും അറിയില്ല ഈ വിജയത്തിന് പിന്നില്‍ ഒരു മലയാളിയുടെ പങ്കുണ്ടെന്ന്. ഇടുക്കി സ്വദേശി അനീഷ് പി രാജനെക്കിറിച്ചാണ് പറഞ്ഞുവരുന്നത്. ജന്മനാ വലത് കൈപ്പത്തിയില്ലാത്ത ഈ യുവാവാണ് ലോകകപ്പില്‍ മികച്ച ബൗളറായി തിരഞ്ഞെടുക്കപ്പെട്ടത്. നല്ലവാര്‍ത്ത.