News NallaVartha

കൊട്ടിക്കയറാന്‍ കുട്ടിമേളക്കാര്‍

ചെണ്ടയുടെ മേളത്തിന് താളമിടുന്നവരാണ് നമ്മള്‍ മലയാളികള്‍. ഒരു കാലത്ത് ആരാധനാലയങ്ങളില്‍ മാത്രം കണ്ട് വന്നിരുന്ന ചെണ്ടമേളം ഇന്ന് നാട്ടിലെങ്ങും സുപരിചതമാണ്. പഠനത്തിനൊപ്പം മേളത്തിലും കൊട്ടികയറുകയാണ് പാലക്കാട് പല്ലശ്ശന എല്‍.പി സ്‌കൂളിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. എടുത്താല്‍ പൊങ്ങാത്ത ചെണ്ട കസേരയ്ക്ക് മുകളില്‍ വെച്ച് കല്ലിന് മുകളില്‍ കയറി നിന്നാണ് ഇവര്‍ ചെണ്ട പരിശീലിക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ടാലന്റ് ലാബ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചെണ്ട മേളം പരിശീലിപ്പിക്കുന്നത്.