കൂട്ടുകാരുടെ ചികിത്സാ ചെലവിനായി കലാപ്രകടനവുമായി തെരുവിലിറങ്ങി കുട്ടിക്കൂട്ടം
സഹപാഠികളുടെ ചികിത്സാചെലവിനായി കലാപ്രകടനവുമായി തെരുവിലിറങ്ങിയ പാലക്കാട് ജില്ലയിലെ ഒരു കൂട്ടം വിദ്യാര്‍ഥികളെ പരിചയപ്പെടാം. പാലക്കാട് ജില്ലയിലെ മാത്തൂര്‍ സി.എഫ്.ഡി.എച്ച്.എസ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് രണ്ടു സഹപാഠികളെ ജീവിതത്തിലേയ്ക്ക് തിരിച്ച്‌കൊണ്ടുവരാന്‍ മൈം അടക്കമുള്ള കലാപ്രകടനങ്ങളുമായി പൊതു ജനങ്ങളെ സമീപിച്ചത്. ഒറ്റ ദിവസത്തെ പ്രകടനം കൊണ്ട് ഒന്നര ലക്ഷത്തോളം രൂപയാണ് ഈ കുട്ടിക്കൂട്ടം സമാഹരിച്ചത്. നല്ലവാര്‍ത്ത.