News NallaVartha

തെരുവിലുള്ളവര്‍ക്ക് വിശപ്പകറ്റാന്‍ ഹാപ്പി ഫ്രിഡ്ജ്- നല്ലവാര്‍ത്ത

വിശപ്പാണ് ഏറ്റവും വലിയ വികാരം. ഒരു നേരത്തെ അന്നത്തിനു പോലും വകയില്ലാത്ത ഒരുപാട് ആളുകള്‍ നമുക്കു ചുറ്റുമുണ്ട്. ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചു എന്നാരോപിച്ച് അടിച്ചുകൊന്ന മധുവിനെ നമ്മള്‍ മലയാളികള്‍ അത്ര പെട്ടെന്നൊന്നും മറക്കാന്‍ സാധ്യതയില്ല. ഇങ്ങനെ വിശപ്പോടുകൂടി ജീവിക്കുന്നവര്‍ക്കായി ഹാപ്പി ഫ്രിഡ്ജ് എന്ന സംരംഭം ആരംഭിച്ചിരിക്കുകയാണ് കൊല്ലത്തെ ഒരു കൂട്ടം ചെറുപ്പക്കാര്‍. നല്ലവാര്‍ത്ത.