News NallaVartha

കരുത്ത് നല്‍കുന്ന കരുതലിന്റെ മാതൃക ഇതാണ്

ജീവിതത്തില്‍ നമ്മള്‍ മുന്നോട്ട് വയ്ക്കുന്ന ഓരോ ചുവടുകളും നമുക്ക് പ്രധാനമാണ്. നമ്മുടെ ഇഷ്ടങ്ങളിലേയ്ക്ക്, സ്വപ്‌നങ്ങളിലേയ്ക്കുള്ള ആ ചുവടുവയ്പ്പില്‍ നമ്മളെക്കാള്‍ ഏറെ പരിശീലനവും പിന്തുണയും വേണ്ട ഒരുപാടുപേര്‍ നമുക്ക് ചുറ്റുമുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയിലെ കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്‌മെന്റ് ആന്റ് റീഹാബിലിറ്റേഷന്‍ പദ്ധതിയ്ക്ക് കീഴില്‍ നടത്തുന്ന മാര്‍ഷല്‍ ആട്‌സ് പരിശീലനം ശാരീരിക മാനസിക വൈകല്യങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്കായാണ്. നല്ലവാര്‍ത്ത, എപ്പിസോഡ്: 85.