News NallaVartha

ഡിജിറ്റലൈസ് ജൈവവൈവിധ്യ പാര്‍ക്ക് ഒരുക്കി മലപ്പുറം കടുങ്ങാപുരം ചൊവ്വാന ജിഎല്‍പി സ്‌കൂള്‍

പച്ചപ്പണിഞ്ഞ് നില്‍ക്കുന്ന ജൈവവൈവിദ്ധ്യ പാര്‍ക്കിന് ഡിജിറ്റല്‍ മുഖം നല്‍കി ഹൈടെക്ക് ആക്കിയാല്‍ എങ്ങനെയിരിക്കും? ഉദ്യാനത്തിലെ ചെടികള്‍ എല്ലാം ക്യൂ.ആര്‍ കോഡിലായി, വിവരങ്ങള്‍ മൊബൈല്‍ ഫോണില്‍ തെളിയുമെന്നതാണ് ഇതിനുള്ള വിദ്യാര്‍ത്ഥികളുടെ ഉത്തരം. സംസ്ഥാനത്ത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആദ്യമായി ഡിജിറ്റലൈസ് ജൈവവൈവിധ്യ പാര്‍ക്ക് ഒരുക്കിയിരിക്കുകയാണ് മലപ്പുറം ജില്ലയിലെ കടുങ്ങാപുരം ചൊവ്വാന ജി.എല്‍.പി സ്‌കൂള്‍. നല്ലവാര്‍ത്ത.