News NallaVartha

21-ാം നൂറ്റാണ്ടിലും കത്തുകളിലൂടെ സന്ദേശങ്ങള്‍ അയച്ച് ജോണ്‍ പൂക്കായ്

ഒരു കാലത്ത് വിവരങ്ങളും വിശേഷങ്ങളും കത്തുകളിലൂടെ മാത്രം അറിഞ്ഞവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇലക്ട്രോണിക്‌സ് യുഗത്തിന് ശേഷം കത്തുകളെ നമ്മള്‍ പാടെ മറന്ന മട്ടാണ്. എങ്കിലും ഈ പാരമ്പര്യത്തെ ഇപ്പോഴും അതുപോലെ കൊണ്ടുപോകുന്നൊരു വ്യക്തിയുണ്ട് ആലപ്പുഴ ജില്ലയില്‍. അടുത്തറിയുന്നതും അല്ലാത്തതുമായ ആയിരത്തോളം പേര്‍ക്കാണ് ഒരു വര്‍ഷത്തില്‍ ജോണ്‍ പൂക്കായ് തപാലിലുടെ പിറന്നാള്‍ സന്ദേശങ്ങള്‍ അയക്കുന്നത്.