News NallaVartha

നൂറ് രാജ്യങ്ങളുടെ ദേശീയഗാനങ്ങള്‍ ആലപിച്ച് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ് നേടി വിദ്യാര്‍ത്ഥികള്‍

പകയും വൈരവും മൂത്ത് യുദ്ധസമാനമായ ഒരു സാഹചര്യത്തിലാണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത്. എന്നാല്‍ ഈ സാഹചര്യത്തിലും വിവിധ രാജ്യങ്ങളുടെ ദേശീയ ഗാനങ്ങള്‍ പാടി ശ്രദ്ധ നേടുകയാണ് ഒരുകൂട്ടം കുട്ടികള്‍. നൂറ് രാജ്യങ്ങളുടെ ദേശീയ ഗാനങ്ങള്‍ പാടി ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡില്‍ മുത്തമിട്ടിരിക്കുകയാണ് പാലക്കാട് കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍.