News NallaVartha

ലോകത്തിന് മാതൃകയായി കേരളത്തിലെ വിദ്യാലയങ്ങള്‍

പ്രളയം മാനസികമായി തകര്‍ത്തത് നിരവധി പേരെയാണ്. ഇതില്‍ വലിയ വിഭാഗം വിദ്യാര്‍ത്ഥികള്‍. ആ ഭികരമായ ചിന്തകളില്‍ നിന്നും മാറ്റി, വിദ്യാര്‍ത്ഥികളെ പഠനത്തിന്റെ വഴിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളിലാണ് നമ്മുടെ വിദ്യാലയങ്ങള്‍. സ്വന്തമായി കൗണ്‍സിലിങ് ക്ലാസുകള്‍ പോലും ഏര്‍പ്പെടുത്തി ഇന്ത്യയിലെ മറ്റ് ഏത് വിദ്യാലയത്തിനും മാതൃകയാക്കാനുള്ള തരത്തിലുള്ള പ്രവര്‍ത്തികളുമായി മുന്നോട്ട് പോവുകയാണ് കേരളത്തിലെ വിദ്യാലയങ്ങള്‍.