News NallaVartha

വിശാല്‍ ജോര്‍ജിന്റെ പക്കലുണ്ട് വ്യത്യസ്തമായൊരു സ്റ്റാമ്പ് ശേഖരം

കുട്ടിക്കാലത്ത് നമുക്ക് എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ വിനോദങ്ങള്‍ കാണും. സ്റ്റാമ്പ് ശേഖരം, നാണയ ശേഖരം, തീപ്പെട്ടി ചിത്രങ്ങളുടെ ശേഖരം അങ്ങനെ എന്തെങ്കിലുമൊക്കെ. അങ്ങനെ കുഞ്ഞുനാളില്‍ തുടങ്ങിയ ഒരു വിനോദത്തെ വിജ്ഞാനകോശമാക്കി മാറ്റിയിരിക്കുകയാണ് ബെംഗളൂരു മലയാളിയായ വിശാല്‍ ജോര്‍ജ്. തന്റെ കയ്യിലുള്ള സ്റ്റാമ്പുകളെ തീം അടിസ്ഥാനത്തില്‍ വേര്‍തിരിച്ചാണ് വിശാല്‍ മറ്റ് സ്റ്റാമ്പ് കളക്ടേഴ്‌സില്‍ നിന്ന് വ്യത്യസ്തനാകുന്നത്.