News Politics

വാളയാര്‍ കേസ് സിബിഐയ്ക്ക് വിടണം: ബിജെപിയുടെ നൂറ് മണിക്കൂര്‍ സത്യാഗ്രഹം ഇന്ന് അവസാനിക്കും

പാലക്കാട്: വാളയാര്‍ കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തുന്ന നൂറ് മണിക്കൂര്‍ സത്യാഗ്രഹം ഇന്ന് സമാപിക്കും. കേസ് നടത്തിപ്പില്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷപ്പാര്‍ട്ടികളുടെ തീരുമാനം. സി.ബി.ഐ അന്വേഷണത്തെ സ്വാഗതം ചെയ്തതോടെ പ്രതിഷേധങ്ങളെ മുഖവിലയ്‌ക്കെടുക്കേണ്ട എന്നതാണ് സര്‍ക്കാര്‍ നിലപാട്.