News Politics

ജോസ് കെ മാണിക്ക് തിരിച്ചടി; ചെയര്‍മാനായി തിരഞ്ഞെടുത്തതിനുള്ള സ്‌റ്റേ തുടരും

ഇടുക്കി: കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ ജോസ് കെ.മാണിക്ക് വീണ്ടും തിരിച്ചടി. ചെയര്‍മാന്‍ പദവി വഹിക്കുന്നതില്‍ നിന്നും ജോസിനെ വിലക്കിയ ഉത്തരവ് തുടരുമെന്ന് കട്ടപ്പന മുന്‍സിഫ് കോടതി വ്യക്തമാക്കി. ഇത് ധാര്‍മ്മിക വിജയമാണെന്നും ജോസ്.കെ മാണിക്ക് പാര്‍ട്ടിയില്‍ ഒരു സ്ഥാനവും ഇല്ല എന്നും പി.ജെ ജോസഫ് പറഞ്ഞു.