News Politics

ബിജെപി സംഘടന തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പിസം ശക്തം

തിരുവനന്തപുരം: ബിജെപിയില്‍ ഗ്രൂപ്പിസം ശക്തമായതോടെ ജില്ലാ ഭാരവാഹികളെ കണ്ടെത്താന്‍ സമവായത്തിന് പരിശ്രമം. ജില്ലാ പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതിന് തിങ്കളാഴ്ച തിരഞ്ഞെടുപ്പ് ചുമതലയുള്ളവര്‍ യോഗം വിളിച്ചു. തിരുവനന്തപുരം ജില്ല പിടിച്ചെടുക്കാന്‍ വി മുരളീധരന്‍ പക്ഷം ഗ്രൂപ്പ് യോഗങ്ങള്‍ ചേര്‍ന്നതായ ആക്ഷേപം പി കെ കൃഷ്ണദാസ് പക്ഷം ഉന്നയിക്കുന്നു.