News Politics

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്ത എംഎല്‍എമാര്‍ക്കെതിരെ നടപടിക്കൊരുങ്ങി ജോസഫ് വിഭാഗം

ഇടുക്കി: പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്ത എം.എല്‍.എമാര്‍ക്കെതിരെ നടപടിക്കൊരുങ്ങി ജോസഫ് വിഭാഗം. യോഗം ചേര്‍ന്ന് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുത്ത പി.ജെ. ജോസഫിന്റെ നടപടി തെറ്റെന്ന് സ്പീക്കറെ ബോദ്ധ്യപ്പെടുത്താന്‍ ജോസ് വിഭാഗം ശ്രമിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീര്‍പ്പിനു ശേഷം പാര്‍ട്ടി പിളര്‍ന്ന് രണ്ടായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇരു വിഭാഗവും തേടുകയാണ്.