കോഴിക്കോട് മെഡിക്കൽ കോളേജിൽ വയോധികനും രോഗിയുമായ സെക്യൂരിറ്റി ജീവനക്കാരനെ നിലത്തിട്ട് ചവിട്ടിക്കൂട്ടിയ ക്രിമനലുകൾക്ക് പ്രതിരോധ കവചം തീർക്കുകയാണ് സിപിഎം.പട്ടാപ്പകൽ രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും മുന്നിൽ വെച്ച് സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ച് മൃതപ്രായരാക്കിയ ഗുണ്ടകളെ മെഡിക്കൽ കോളേജിൽ ഭക്ഷണ വിതരണം നടത്തുന്ന പൊതുപ്രവർത്തകരെന്ന് മഹത്വ വൽക്കരിക്കുന്നു പാർട്ടി.