News Politics

ഹിന്ദി ഹൃദയഭൂമിയിലെ കോണ്‍ഗ്രസിന്റെ മിന്നുന്ന പ്രകടനം; വിശാലസഖ്യ രൂപീകരണത്തിന് സാധ്യത കൂടി

ന്യൂഡല്‍ഹി: ഹിന്ദി ഹൃദയഭൂമിയിലെ മിന്നുന്ന പ്രകടനത്തിലൂടെ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിശാലസഖ്യ രൂപീകരണത്തിനുള്ള സാധ്യത കൂടിയാണ് തെളിയുന്നത്. ബിജെപിക്കെതിരെ വിശാലസഖ്യം രൂപീകരിക്കാന്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയാറാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി കഴിഞ്ഞു. ഇടതുപാര്‍ട്ടികളും ബിഎസ്പിയും എസ്പിയും ഇതില്‍ പങ്കാളികളാകുമോയെന്ന ചോദ്യമാണ് ബാക്കി.