News Politics

രാജസ്ഥാനില്‍ നാളെ വോട്ടെടുപ്പ്

ജയ്പൂര്‍: പരസ്യപ്രചാരണം അവസാനിച്ച രാജസ്ഥാനില്‍ പരമാവധി വോട്ടര്‍മാരെ നേരില്‍കണ്ട് പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും. 200 നിയമസഭാ മണ്ഡലങ്ങള്‍ ഉള്ള സംസ്ഥാനത്ത് 150 മണ്ഡലങ്ങളില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടാണ് മത്സരം. നാളെയാണ് വോട്ടെടുപ്പ്.