News Politics

മുസ്ലീം ലീഗ് നേതാക്കളുമായി അപ്രതീക്ഷിത കൂടിക്കാഴ്ചയാണ് കൊണ്ടോട്ടിയില്‍ നടന്നത്: അബ്ദുള്‍ മജീദ് ഫൈസി

കോഴിക്കോട്: മുസ്ലീം ലീഗ് നേതാക്കളുമായി അപ്രതീക്ഷിത കൂടിക്കാഴ്ചയാണ് കൊണ്ടോട്ടിയില്‍ നടന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി. സമകാലീന രാഷ്ട്രീയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പും ഇതില്‍ വരും. കൂടിക്കാഴ്ച വിവാദമാക്കുന്നവര്‍ക്ക് ദുഷ്ടലാക്കാണെന്നും അബ്ദുള്‍ മജീദ് ഫൈസി പറഞ്ഞു.