News Politics

കൊറോണ കാലം കഴിഞ്ഞാല്‍ മുന്നണി ബന്ധങ്ങളില്‍ മാറ്റുമണ്ടായേക്കാമെന്ന് ഇപി ജയരാജന്‍

തിരുവനന്തപുരം: കോവിഡിന്റെ ദുരിതകാലം കഴിഞ്ഞാല്‍ കേരളത്തിലെ മുന്നണി ബന്ധങ്ങളില്‍ മാറ്റം ഉണ്ടായേക്കാം എന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും വ്യവസായ മന്ത്രിയുമായ ഇ പി ജയരാജന്‍. ഇടതുപക്ഷത്തെ എതിര്‍ത്തിരുന്നവര്‍ പോലും ഇപ്പോള്‍ പിണറായി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു. യുഡിഎഫില്‍ നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളിലും അതിന്റെ മാറ്റമുണ്ടാകുമെന്നും ഇ പി ജയരാജന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.