News Politics

മുഖ്യമന്ത്രിക്ക് തൊട്ടുപിന്നാലെ വിജയരാഘവനെ തള്ളി കാനം രാജേന്ദ്രൻ

കോട്ടയം/ കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് തൊട്ടുപിന്നാലെ വിജയരാഘവനെ തള്ളി കാനം രാജേന്ദ്രനും രംഗത്ത്. ബിജെപി പോലും പറയാത്ത കാര്യങ്ങളാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നതെന്ന് രമേശ് ചെന്നിത്തലയും വിമർശിച്ചു. ലീഗിനെതിരേയുള്ള വിജയരാഘവന്റെ നിലപാടുകളെ വിവാദമാക്കി നിലനിർത്തുകയാണ് യുഡിഎഫ്.