News Politics

തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ - ബിജെപി സഖ്യം നിയമസഭാ തിരഞ്ഞെടുപ്പിലും തുടരും

ചെന്നൈ: തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ-ബിജെപി സഖ്യം നിയമസഭാ തിരഞ്ഞെടുപ്പിലും തുടരും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വേദിയിലിരുത്തി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വവും ഇക്കാര്യം പ്രഖ്യാപിച്ചു. കോണ്‍ഗ്രസിനേയും ഡിഎംകെയേയും നിശിതമായി വിമര്‍ശിച്ചു കൊണ്ട് അമിത് ഷാ തമിഴ്‌നാട്ടിലെ എട്ട് വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു.