ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം
തിരുവനന്തപുരം: ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. മലങ്കര കത്തോലിക്ക സഭാ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയുമായി എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കൂടിക്കാഴ്ച നടത്തി. എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ലഭിക്കുമെന്ന് വിശ്വസിക്കുന്നതായി കൂടിക്കാഴ്ചക്ക് ശേഷം താരിഖ് അന്‍വര്‍ പറഞ്ഞു.