News Politics

എഐസിസി പ്രവര്‍ത്തക സമിതി പുനഃസംഘടിപ്പിച്ചു

ന്യൂഡല്‍ഹി: എ.ഐ.സി.സിയില്‍ വന്‍ അഴിച്ചുപണി. പ്രവര്‍ത്തക സമിതി പുനഃസംഘടിപ്പിച്ചു. എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയും കെ.സി. വേണുഗോപാലും പ്രവര്‍ത്തക സമിതി അംഗങ്ങളായി തുടരും. ഗുലാം നബി ആസാദ് അടക്കം 5 പേരെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. സോണിയാ ഗാന്ധിയെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിന് എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ 6 അംഗ സമിതിക്ക് രൂപം നല്‍കി.