News Politics

കുമ്മനം പറഞ്ഞത് സവര്‍ക്കറെ ഉദ്ദേശിച്ചാകും; മറുപടിയുമായി എ.കെ. ബാലന്‍

കൊച്ചി: പൗരത്വ ഭേദഗതി നിയമ വിഷയത്തില്‍ പ്രതിഷേധിച്ച താരങ്ങള്‍ ദേശസ്‌നേഹികളല്ലെന്ന് കുമ്മനം പറഞ്ഞത് സവര്‍ക്കറെ ഉദ്ദേശിച്ചാകുമെന്ന് നിയമമന്ത്രി എ.കെ.ബാലന്‍. അതിനിടെ, കാര്യമറിയാതെ രാഷ്ട്രീയ ചായ്‌വ് വെച്ചാണ് താരങ്ങള്‍ പലരും പ്രതിഷേധിക്കുന്നതെന്നും ഇവര്‍ക്ക് രാജ്യത്തോട് ഉത്തരവാദിത്തമില്ലെന്നും മേജര്‍ രവി പറഞ്ഞു. ലോങ് മാര്‍ച്ചില്‍ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ യുവമോര്‍ച്ച ബാലാവകാശ കമ്മീഷന് പരാതി നല്‍കി.