News Politics

യുഎപിഎ ചുമത്തി അറസ്റ്റിലായവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സിപിഎം

കോഴിക്കോട്: യു.എ.പി.എ ചുമത്തി അറസ്റ്റിലായവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സി.പി.എം. കോഴിക്കോട്ടെ ലോക്കല്‍ കമ്മിറ്റി യോഗങ്ങളില്‍ പാര്‍ട്ടി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. രാഷ്ട്രീയ വ്യതിയാനം മനസ്സിലാക്കാനാകാഞ്ഞത് സ്വയം വിമര്‍ശനമായി കാണണമെന്നും പാര്‍ട്ടി വിശദീകരിക്കുന്നു. അറസ്റ്റിലായവരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പോലീസ് തെളിവാക്കുമെന്നും വിവരം.