അമിത് ഷാ മുസ്ലീമിന് മകളെ വിവാഹം കഴിച്ചു കൊടുക്കണോ? മുഖ്യമന്ത്രിക്ക് സുരേന്ദ്രന്റെ വിവാദ മറുപടി
തിരുവനന്തപുരം: മുസ്ലീമെന്ന് പറയുമ്പോൾ അമിത് ഷായുടെ സ്വരം കടുക്കുമെന്ന് വിമർശിച്ച മുഖ്യമന്ത്രിയ്ക്ക് വിവാദ മറുപടിയുമായി ബിജെപി. അമിത് ഷാ മുസ്ലീമിന് മകളെ കെട്ടിച്ച് കൊടുക്കണോയെന്ന് പിണറായി വിജയനോട് കെ സുരേന്ദ്രന്റെ ചോദ്യം. സ്വർണക്കടത്തിൽ ദുരൂഹ മരണം ഉണ്ടെന്ന അമിത് ഷായുടെ വെളിപ്പെടുത്തൽ വിശദീകരിക്കാനാകാത്ത ബിജെപി നേതൃത്വം മാധ്യമപ്രവർത്തകന്റെ അപകടമരണം കൂട്ടിചേർക്കാൻ ശ്രമിക്കുകയാണ്.