News Politics

കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം

കോട്ടയം: കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് കേരള കോണ്‍ഗ്രസ് ജോസ്.കെ മാണി വിഭാഗം പറഞ്ഞു. യഥാര്‍ത്ഥ കേരള കോണ്‍ഗ്രസിനെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിക്കുമെന്ന് ജോസ് കെ മാണി പ്രതികരിച്ചു. പാലാ ഉപതിരഞ്ഞെടുപ്പില്‍ ചിഹ്നം നഷ്ടപ്പെട്ട ജോസ് വിഭാഗത്തിന് കോടതി വിധി കനത്ത തിരിച്ചടിയാണ്.