News Politics

ആകാംക്ഷയ്‌ക്കൊടുവില്‍ വിയോജിപ്പോടെ പതിനെട്ടാം ഖണ്ഡിക വായിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: പൗരത്വ ഭേഗതിക്കതിരെ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുന്ന പതിനെട്ടാം ഖണ്ഡിക നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വായിച്ചു. തന്റെ എതിര്‍പ്പ് അറിയിച്ചുകൊണ്ടാണ് അദ്ദേഹം പതിനെട്ടാം ഖണ്ഡിക വായിച്ചത്. എതിര്‍പ്പുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ചാണ് വായിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിച്ചത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഗവര്‍ണര്‍ വായിച്ചു. ഇത് സര്‍ക്കാരിന്റെ നയമല്ല കാഴ്ചപ്പാട് ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗവര്‍ണര്‍ പതിനെട്ടാം ഖണ്ഡിക വായിച്ചപ്പോള്‍ ഭരണപക്ഷം ഡസ്‌കില്‍ അടിച്ചാണ് ആഹ്ലാദം രേഖപ്പെടുത്തിയത്.