News Politics

പ്രവചനങ്ങള്‍ തെറ്റിച്ച് നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനം

തിരുവനന്തപുരം: അത്യന്തം നാടകീയത നിറഞ്ഞതായിരുന്നു നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനം. സര്‍ക്കാരുമായി അവസാന നിമിഷം വരെ അഭിപ്രായ വ്യത്യാസം തുടര്‍ന്ന ഗവര്‍ണര്‍ സഭയില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നായിരുന്നു ആകാംക്ഷ. പ്രതീക്ഷ തെറ്റിച്ച് വിവാദ പരാമര്‍ശം വായിച്ചതോടെ പ്രചവനാതീത ശൈലി ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തിലും ആവര്‍ത്തിച്ചു.