News Politics

ഡല്‍ഹിയില്‍ മൂന്നാം തവണയും കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തുടർച്ചയായി മൂന്നാം തവണയും കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി സര്‍ക്കാര്‍. എഴുപത് അംഗ നിയമസഭയില്‍ 63 സീറ്റുകള്‍ കാരസ്ഥമാക്കിയാണ് ആം ആദ്മി പാര്‍ട്ടി ഭരണ തുടര്‍ച്ച ഉറപ്പിച്ചത്. ആം ആദ്മി തരംഗത്തില്‍ ബിജെപി ഏഴ് സീറ്റില്‍ ഒതുങ്ങിയപ്പോള്‍ കോണ്‍ഗ്രസിന് വട്ടപൂജ്യമാണ് ലഭിച്ചത്.