News Politics

അരവിന്ദ് കെജ്‌രിവാളിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കും

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ച് ആംആദ്മി പാര്‍ട്ടി നേതാക്കള്‍ ഉടന്‍ ലഫ്റ്റണന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലിനെ കാണും. ഇതിന് മുന്നോടിയായി ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് പാര്‍ട്ടി എംഎല്‍എമാര്‍ യോഗം ചേരും. അരവിന്ദ് കെജ്‌രിവാളിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തേക്കും. മന്ത്രിസഭ രൂപീകരണ ചര്‍ച്ചകളും ആരംഭിച്ചു.