News Politics

മോദിക്ക് പിന്നില്‍ സ്ഥാനം ഉറപ്പിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: സര്‍ക്കാരില്‍ നരേന്ദ്ര മോദിക്ക് പിന്നില്‍ സ്ഥാനം ഉറപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി ബില്‍ പാസാക്കുമ്പോള്‍ ഇരു സഭകളില്‍ നിന്നും അമിത് ഷായ്ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി മാറി നിന്നു. ബില്ലിനെതിരെ രാജ്യസഭയില്‍ പ്രതിപക്ഷം തീര്‍ത്ത പ്രതിരോധത്തെ അമിത് ഷാ നിഷ്പ്രയാസം മറികടന്നു. അനുശ്ചേദം 370 ഉള്‍പ്പെടെയുള്ള ഹിന്ദുത്വ അജണ്ടകള്‍ മുന്നില്‍ നിന്ന് നടപ്പിലാക്കിയ അമിത് ഷാ സര്‍ക്കാരിലും പാര്‍ട്ടിയിലും ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്ത നേതാവായി മാറി.