News Politics

പൗരത്വ രജിസ്റ്ററും ജനസംഖ്യ രജിസ്റ്ററും തമ്മില്‍ ബന്ധമില്ലെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്ററില്‍ മലക്കം മലമറിഞ്ഞു ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ രജിസ്റ്ററും ജനസംഖ്യ രജിസ്റ്ററും തമ്മില്‍ ബന്ധമില്ലെന്ന് അമിത് ഷാ. രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുന്നത് പാര്‍ലമെന്റോ കേന്ദ്രമന്ത്രിസഭാ യോഗമോ ചര്‍ച്ച ചെയ്തിട്ടില്ല. സമരക്കാരുമായുള്ള ആശയവിനിമയത്തില്‍ വീഴ്ച്ച വന്നിട്ടുണ്ടാകാം. എന്‍പിആര്‍ നടപ്പാക്കില്ലെന്ന തീരുമാനം കേരളം പുനപരിശോധിക്കണമെന്നും അമിത് ഷാ.