News Politics

നിയമസഭാ തിരഞ്ഞെടുപ്പ്: ജോസ്.കെ.മാണി കടുത്തുരുത്തിയില്‍ മത്സരിക്കണമെന്ന ആവശ്യം ഉയരുന്നു

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജോസ് കെ മാണി കടുത്തുരുത്തിയില്‍ മത്സരിക്കണമെന്ന ആവശ്യം ഉയരുന്നു .പാലായിലേക്കാള്‍ കേരള കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം കടുത്തുരുത്തിയില്‍ ശക്തമായതിനാലാണ് നേതാക്കളുടെ ആവശ്യം. ഇതോടെ മോന്‍സ് ജോസഫ് ജോസ് കെ മാണി പോരാട്ടം വരുമോയന്ന ആകാംക്ഷയാണ് ഉയരുന്നത്.