News Politics

തദ്ദേശ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് നേതാവ് കൃഷ്ണഭട്ട് ബിജെപിയില്‍ ചേര്‍ന്നു

കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാവും ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കൃഷ്ണഭട്ട് ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കൊപ്പം മുസ്ലീംലീഗ് കാട്ടുന്ന അപ്രമാദിത്വത്തിലുള്ള പ്രതിഷേധവുമാണ് ഭട്ടിനെ പാര്‍ട്ടി മാറ്റത്തിന് പ്രേരിപ്പിച്ചത്.