News Politics

കനത്ത പരാജയം നേരിട്ട് കോൺഗ്രസ്സ്

പട്ന: പ്രാദേശിക പാർട്ടികൾക്ക് കോൺഗ്രസ് ബാന്ധവം രാഷ്ട്രീയ ബാധ്യത ആകുമെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ബിഹാർ. 70 സീറ്റുകൾ പിടിച്ചു വാങ്ങിയെങ്കിലും വിജയിക്കാൻ സ്വന്തം അദ്ധ്വാനവും സംഘടന ശേഷി വേണമെന്ന് കോൺഗ്രസ് മറന്നു. ബിജെപിക്കെതിരായ രാഷ്ട്രീയ പോരാട്ടം വിജയിപ്പിക്കുന്നതിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ദൗർബല്യം ഒരിക്കൽ കൂടി പുറത്തായി.