News Politics

ത്രിപുര മുഖ്യമന്ത്രി ബിപ്ലവ്‌ കുമാര്‍ ദേവിനെതിരെ വിമത നീക്കവുമായി ഒരു വിഭാഗം ബിജെപി എംഎല്‍എമാര്‍

ന്യൂ ഡൽഹി: ത്രിപുരയില്‍ മുഖ്യമന്ത്രി ബിപ്ലവ്‌ കുമാര്‍ ദേവിനെതിരെ വിമത നീക്കവുമായി ഒരു വിഭാഗം ബിജെപി എം എല്‍ എമാര്‍. ബിപ്ലവ്‌ കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട്‌ എട്ട് എം എല്‍ എമാര്‍ ബിജെപി കേന്ദ്ര നേതൃത്വം സമീപിച്ചു.